വാണിമേല്‍: സമാധാന പ്രവര്‍ത്തകരെ വെല്ലുവിളിച്ച് വാണിമേലില്‍ വീണ്ടും ബോംബേറ്. സി.പി.എം വാണിമേല്‍ ലോക്കല്‍ സെക്രട്ടറി ടി. പ്രദീപ് കുമാറിന്‍െറ ചേലമുക്കിലെ ഇരുനില വീടിനുനേരെയാണ് ബോംബേറുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. രണ്ട് സ്റ്റീല്‍ ബോംബുകളാണ് വീടിനുനേരെ അക്രമികള്‍ എറിഞ്ഞത്. ഒന്ന് വീടിന്‍െറ വരാന്തയില്‍ വീണും മറ്റൊന്ന് സണ്‍ഷേഡില്‍ തട്ടിയും പൊട്ടി. സ്ഫോടനത്തിന്‍െറ ആഘാതത്തില്‍ വീടിന്‍െറ മുന്‍വശത്തെ രണ്ട് ജനല്‍ ചില്ലുകള്‍ തകരുകയും വരാന്തയില്‍ അഴിച്ചുവെച്ച ഷൂ കത്തിപ്പോവുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ വീടിനകത്ത് പ്രദീപ്കുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്ഫോടനത്തിനുശേഷം രണ്ടുപേര്‍ ഇരുളില്‍ ഓടിമറയുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. രണ്ടുമാസം മുമ്പാണ് വീടിന്‍െറ ഗൃഹപ്രവേശനം കഴിഞ്ഞത്. കഴിഞ്ഞദിവസങ്ങളില്‍ അഞ്ചുവീടുകള്‍ക്കുനേരെ ബോംബേറുണ്ടായിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് ജാഗ്രതാസമിതികള്‍ രൂപവത്കരിച്ചിരുന്നു. ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ രാത്രിയില്‍ കാവലിരുന്ന് വരുകയായിരുന്നു. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പാണ് പ്രദേശത്തുനിന്ന് സി.പി.എം, ലീഗ് പ്രവര്‍ത്തകരടങ്ങിയ ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ വീടുകളിലേക്ക് തിരിച്ചുപോയത്. ഇതിനുശേഷമാണ് വീടിനുനേരെ ബോംബേറുണ്ടായത്. നാദാപുരം സി.ഐ. ജോഷി ജോസ്, വളയം എസ്.ഐ നിപുന്‍ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. ഫോറന്‍സിക് വിദഗ്ധര്‍ ബോംബിനെറ അവശിഷ്ടങ്ങള്‍ പരിശോധനക്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.