കൊയിലാണ്ടി വിയ്യൂരിൽ സംഘർഷം; ബി.ജെ.പി പ്രവർത്തക​െൻറ വീടിന്​ ബോംബേറ്​

കൊയിലാണ്ടി: സി.പി.എം, ബി.ജെ.പി പ്രവർത്തകരുടെ ഏറ്റുമുട്ടലിനു പിന്നാലെ വീടിനുനേരെ ബോംബേറുമുണ്ടായതോടെ വിയ്യൂർ മ േഖല സംഘർഷത്തിലേക്ക്​ നീങ്ങി. ഞായറാഴ്ച അർധരാത്രിയാണ് ബി.ജെ.പി പ്രവർത്തകൻ അതുലി​​​െൻറ വീടിന്​ ബോംബെറിഞ്ഞത്​. സ്ഫോടനത്തിൽ വീടി​​​െൻറ വാതിലുകൾ തകർന്നു.

കഴിഞ്ഞ ഹർത്താൽ ദിനത്തിലും ഇവിടെ ബി.ജെ.പി, സി.പി.എം പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന്​ നഗരസഭ ചെയർമാൻ കെ. സത്യൻ, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എൻ.കെ. ഭാസ്കരൻ, കൗൺസിലർമാരായ സിജേഷ്, പി.എം. ബിജു എന്നിവർ സഞ്ചരിച്ച ബൈക്കുകൾ അടിച്ചുതകർത്തു. സി.പി.എം വിയ്യൂർ ബ്രാഞ്ച് സെക്രട്ടറി ഗണേശ​​​െൻറ വീട്ടിലെത്തിയതായിരുന്നു ചെയർമാനും കൗൺസിലർമാരും. ഇവർ സംസാരിച്ചുകൊണ്ടിരിക്കെയാണ്​ സമീപം നിർത്തിയിട്ട ബൈക്കുകൾ തകർത്തത്.

സി.പി.എം വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ബോം​േബറ്​ നടന്ന അതുലി​​​െൻറ വീട് ബി.ജെ.പി ജില്ല പ്രസിഡൻറ്​ ടി.പി. ജയചന്ദ്രൻ, വൈസ് പ്രസിഡൻറ് ടി.കെ. പത്മനാഭൻ, വി.കെ. ഉണ്ണികൃഷ്ണൻ, വായനാരി വിനോദ് എന്നിവർ സന്ദർശിച്ചു. ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

Tags:    
News Summary - Bomb attack against BJP worker's home - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.