അരൂർ - കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

അരൂർ: അരൂർ - കുമ്പളം പാലത്തിൽ നിന്ന് കായലിൽ  ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  എഴുപുന്ന പഞ്ചായത്ത് 10-ാം വാർഡിൽ ഐവാളൻതറ സുധീഷിന്‍റെ (30) മൃതദേഹമാണ് ശനിയാഴ്ച  അരൂർ സെമിത്തേരിയുടെ പരിസരത്തുള്ള കായലിൽ നിന്ന് ലഭിച്ചത്.

വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാൾ അരൂർ-കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയത്.  മത്സ്യത്തൊഴിലാളികളും സ്കൂബാ ടീമും കായലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാലത്തിൻ്റെ സമീപത്തു നിന്ന് സുധീഷിന്റെ ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു.  അവിവാഹിതനാണ്. 

പിതാവ്: സുധാകരൻ. മാതാവ്: ഷീബ. സഹോദരൻ: ഹരിജിത്ത്.  

Tags:    
News Summary - Body of young man who jumped into lake found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.