മനീഷ് 

വള്ളം മറിഞ്ഞ് കായലിൽ വീണവരെ രക്ഷിക്കാൻ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

അരൂർ: വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചന്തിരൂർ കണ്ണച്ചാതുരുത്ത് പരേതനായ കരുണാകരന്‍റെ മകൻ മനീഷിന്‍റെ (37) മൃതദേഹമാണ് ബുധനാഴ്ച രാവിലെ വെളുത്തുള്ളി കായലിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു മനീഷിനെ കാണാതായത്. 

എഴുപുന്നയിലെ ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകൾക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു മനീഷ്. ചന്തിരൂർ വെളുത്തുള്ളി കായലിൽ യാത്രക്കാർ കയറിയ വള്ളം മറിയുന്നത് കണ്ട് ആളുകളെ രക്ഷപ്പെടുത്താനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. വള്ളം മറിഞ്ഞ് കായലിൽ വീണവർ അടുത്തുള്ള ചീനവലക്കുറ്റിയിൽ പിടിച്ച് കിടന്ന് രക്ഷപ്പെട്ടു. എന്നാൽ, മനീഷിനെ കാണാതായി. 

അരൂർ പൊലീസും അഗ്നിരക്ഷാസേനയും കായലിൽ രാത്രിയിലും തെരച്ചിൽ നടത്തിയിരുന്നു. മൃതദേഹം  അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു. കൽപ്പണിക്കാരനായ മനീഷ് അവിവാഹിതനാണ്. ഓമനയാണ് മാതാവ്. ഏക സഹോദരി കല. 

Tags:    
News Summary - body of missing man was found in veluthulli kayal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.