പൂനൂർ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു

കക്കോടി: കക്കോടി പഞ്ചായത്തിന് സമീപത്തെ പാലത്തിൽ നിന്ന് വെള്ളിയാഴ്ച രാത്രി പൂനൂർ പുഴയിൽ ചാടിയ മൊകവൂർ കോവുള്ളാരി വീട്ടിൽ ജയരാജന്റെ (65) മൃതദേഹം കണ്ടെത്തി. വെള്ളിമാട്കുന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ ഇ.സി. നന്ദകുമാർ, എ. അബ്ദുൽ ഫൈസി എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സ്‌കൂബ ടീം അംഗങ്ങളും നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മൃതദേഹം കണ്ടെടുത്തത്.

വെള്ളിയാഴ്ച രാത്രി 8.30 ഓടെ കക്കോടി പാലത്തിന് മുകളിൽനിന്ന് പൂനൂർ പുഴയിലേക്ക് ചാടിയെന്ന സംശയത്തിൽ വെള്ളിമാട്കുന്ന് ഫയർ യൂനിറ്റും ചേവായൂർ പൊലീസും പുഴയിൽ അർധരാത്രിവരെ തിരച്ചിൽ നടത്തിയിരുന്നു. പാലത്ത് താമസിക്കുന്ന മാളിക്കടവ് സ്വദേശിയായ ജയരാജൻ ബന്ധുക്കളെ ഫോണിൽ വിളിച്ച് പുഴയിൽ ചാടുകയാണെന്ന് പറഞ്ഞിരുന്നു.

സ്‌കൂബ ടീം അംഗങ്ങളായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇ. ഷിഹാബുദീൻ, അഹമ്മദ് റഹീഷ്, നിഖിൽ മല്ലിശ്ശേരി, മനുപ്രസാദ്, വെള്ളിമാട്കുന്ന് നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം. ഷൈബിൻ, എം.ടി. റാഷിദ്‌, എ.പി. ജിതേഷ്, സി.പി. സുധീർ, കെ. സിന്തിൽകുമാർ, ഹോംഗാർഡ് ടി.എം. കുട്ടപ്പൻ എന്നിവരാണ് തിരച്ചിൽ നടത്തിയത്.

പിതാവ്: പരേതനായ വേലുക്കുട്ടി, മാതാവ്: പരേതയായ ചിരുക്കുട്ടി. ഭാര്യ: സുനിത. മക്കൾ: പ്രിയ, വർഷ. മരുമക്കൾ: ലിജീഷ്, രാജേഷ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രഘുനാഥൻ, ഗീത, പ്രശാന്ത്, പരേതരായ രാഘവൻ, ദേവദാസൻ.

Tags:    
News Summary - Body of missing man found in Poonur river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.