കോവിഡ്: അന്യ നാട്ടുകാരിയുടെ മൃതദേഹം ഖബറടക്കി മാതൃകയായി മഹല്ല് കമ്മിറ്റി

മാനന്തവാടി: കോവിഡ്​ ബാധിച്ച്​ മരിച്ചാൽ അനാദരവും അവഗണനയും കാണിക്കുന്നവര്‍ക്ക് മറുപടിയായി വെള്ളമുണ്ട വാരാമ്പറ്റ മഹല്ല് കമ്മിറ്റിയും സുൽത്താൻ ബത്തേരിയിലെ സാമൂഹിക പ്രവര്‍ത്തകരും. 
ബംഗളൂരുവിൽനിന്ന്​ തലശ്ശേരി യാത്രാമധ്യേ മരിച്ച തലശ്ശേരി സ്വദേശിനി ലൈലയുടെ മ​ൃതദേഹം തർക്കങ്ങളില്ലാതെ മറവ് ചെയ്യുന്നതിന്​ ഇവര്‍ കാണിച്ച ആത്മാര്‍ഥത കോട്ടയം സംഭവത്തി​​െൻറ പശ്ചാത്തലത്തില്‍ പ്രശംസിക്കപ്പെടുകയാണ്. 

കഴിഞ്ഞ ദിവസം ബത്തേരിയിലായിരുന്നു മരണം. ലൈലയുടെ മകന്‍ വിവാഹം ചെയ്തത് വാരാമ്പറ്റയില്‍നിന്നാണ്. ഈ  ബന്ധമാണ്​ വയനാടുമായുള്ളത്. കോവിഡ് രോഗി മരിക്കുന്നിടത്തുതന്നെ മറവ് ചെയ്യണമെന്ന നിര്‍ദേശമിരിക്കെ ബന്ധുക്കള്‍ വാരാമ്പറ്റയില്‍ മറവ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. 

മഹല്ല് ഭാരവാഹികളുമായി അധികൃതര്‍ ചര്‍ച്ച നടത്തി. വാരാമ്പറ്റ മഹല്ല് ഖബർസ്ഥാനില്‍ മറവ് ചെയ്യാന്‍ അവർ അനുവാദം നല്‍കി. മഹല്ല് ഭാരവാഹികള്‍ അതിന്​ നേതൃത്വം നല്‍കി. ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിശീലനം ലഭിച്ച ഐഡിയല്‍ റിലീഫ് പ്രവര്‍ത്തകരായ അഞ്ചുപേരാണ് രംഗത്തെത്തിയത്. 
ഇവര്‍ ഇതിനു മുമ്പ് ആലുവയിലും കണ്ണൂരിലും കോവിഡ് ബാധിച്ച് മരിച്ചവരെ മറവ് ചെയ്യുന്നതിന് നേതൃത്വം നല്‍കിയവരാണ്​. 

Tags:    
News Summary - The body of another native was buried by varambatta Mahal Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.