Posted On
date_range Updated On
date_range ബ്ലൂ വെയ്ൽ സംശയം: യുവാവിനെ ആശുപത്രിയിലാക്കി
പിറവം(എറണാകുളം): ബ്ലൂ വെയ്ൽ കളിയെന്ന സംശയത്തെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നിർദേശ പ്രകാരം വീട്ടുകാരാണ് 24 കാരനെ മാനസിക ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റിയത്. പാമ്പാക്കുട പഞ്ചായത്തിലെ കാക്കയത്താണ് സംഭവം.
കൈത്തണ്ടയിലെ തിമിംഗല ചിത്രവും സ്വഭാവമാറ്റവുമാണ് സംഭവം പുറത്തറിയാൻ കാരണമായത്. സുഹൃത്തുക്കളാണ് ഇയാൾ ഗെയിം കളിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. എപ്പോഴും കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് സമയം ചെലവഴിക്കുന്ന സ്വഭാവക്കാരനായ യുവാവ് വീട്ടുകാരെ അനുസരിച്ചിരുന്നില്ല. നിസ്സാര കാര്യങ്ങൾ ഉയർത്തി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും പറയുന്നു. 50 ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന ഗെയിമിെൻറ രണ്ടു ഘട്ടമാണ് യുവാവ് പിന്നിട്ടത്.
ആദ്യ ഘട്ടം മുതലെ വിചിത്രമായ ലെവലുകളാണ് കളിയിലുള്ളത്. ബ്ലൂ വെയ്ൽ ഗെയിം കളി രാത്രിയിലും പുലർച്ചയുമാണ് കളിക്കേണ്ടത്. ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരക്കും. യുവാവിെൻറ കൈയിലും സമാന രീതിയിൽ മുറിവ് ഉള്ളതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.