തിരുവനന്തപുരം: എസ്​.ഐ.ആർ ​​പ്രവർത്തനങ്ങൾ ശക്​തമാക്കുന്നതിന്‍റെ ഭാഗമായി ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) രാത്രിയിലും ഗൃഹസന്ദർശനം നടത്തും. പകൽ ജോലി സ്ഥലങ്ങളിലുള്ളവർക്ക്​ എന്യൂമറേഷൻ ഫോം നൽകാൻ കഴിയാത്ത സാഹചര്യമു​ണ്ടെങ്കിൽ വൈകീട്ടോ രാത്രിയിലോ വീടുകളിലെത്തി അവരെ കാണാനാണ്​ നിർദേശം.

നഗരങ്ങളിലടക്കം വലിയൊരു ​ശതമാനം വീടുകളിലും പകൽ ആളില്ലാത്ത സ്​ഥിതിയുണ്ട്​. ഇതൊഴിവാക്കാൻ രാത്രി സന്ദർശനം ഗുണകരമാവുമെന്നാണ്​ കമീഷൻ വിലയിരുത്തൽ.

വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ യോഗം

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പു​തു​ക്ക​ൽ (എ​സ്.​ഐ.​ആ​ർ) ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന​ത്ത്​ പു​രോ​ഗ​മി​ക്കു​ന്നു. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ ശ​നി​യാ​ഴ്​​ച വീ​ണ്ടും അം​ഗീ​കൃ​ത രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​​ടെ യോ​ഗം വി​ളി​ച്ചു. എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ടും നി​ർ​ദേ​ശ​ങ്ങ​ളും അ​റി​യു​ക​യാ​ണ്​ പ്ര​ധാ​ന ല​ക്ഷ്യം. പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്റെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ആ​ഴ്ച​തോ​റും ഇ​ങ്ങ​നെ യോ​ഗം ചേ​ര​​ണ​മെ​ന്നാ​ണ് ക​മീ​ഷ​ൻ നി​ല​പാ​ട്.

ഒ​രു​വ​ശ​ത്ത്​ എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​​മ്പോ​ൾ, സ​ർ​വ​ക​ക്ഷി യോ​ഗ തീ​രു​മാ​ന പ്ര​കാ​രം മ​റു​വ​ശ​ത്ത്​ നി​യ​മ​പോ​രാ​ട്ട​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണ്​ സം​സ്ഥാ​നം. ബി.​ജെ.​പി ഒ​ഴി​കെ​യു​ള്ള ക​ക്ഷി​ക​ള്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പു​തു​ക്കി​യ വോ​ട്ട​ര്‍പ​ട്ടി​ക നി​ല​വി​ലി​രി​ക്കെ 2002ലെ ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്കം അ​ശാ​സ്ത്രീ​യ​വും ദു​രു​ദ്ദേ​ശ​പ​ര​വു​മാ​ണെ​ന്ന നി​ല​പാ​ടി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​റ​ച്ച്​ നി​ൽ​ക്കു​ക​യാ​ണ്.

ബി.എൽ.ഒക്ക് നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ; ആക്രമണത്തിൽ കഴുത്തിലും മുഖത്തും പരിക്ക്

കോട്ടയം: എസ്.ഐ.ആർ വിവരശേഖരണത്തിനെത്തിയ ബി.എൽ.ഒക്ക് നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ. നായയുടെ ആക്രമണത്തിൽ ബി.എൽ.ഒയുടെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു. കോട്ടയം പാക്കിലിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. കോട്ടയം നിയമസഭ മണ്ഡലത്തിലെ 171 ബി.എൽ.ഒമാരിൽ ഒരാളാണ് പരിക്കേറ്റ ഉദ്യോഗസ്ഥ. പാക്കിലെ സി.എം.എസ് എൽ.പി സ്കൂളിലെ 123-ാം നമ്പർ ബൂത്തിലാണ് അവർ ജോലി ചെയ്തിരുന്നത്. വോട്ടർമാർക്ക് ഫോമുകൾ വിതരണം ചെയ്യുന്നതിനിടെയാണ് നായയുടെ കടിയേറ്റത്.

ഡ്യൂട്ടിയിലുള്ളപ്പോൾ പല തവണ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും സർവേ നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും ബി.എൽ.ഒ വാർത്താ ഏജൻസി എ.എൻ.ഐയോട് പറഞ്ഞു. കോട്ടയം ജില്ലക്ക് മൊത്തമായി 1500ലധികം ബി.എൽ.ഒമാരെ നിയമിച്ചിട്ടുണ്ട്.

Tags:    
News Summary - BLOs will also visit homes at night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.