വ്യവസായിയുടെ അക്കൗണ്ടില്‍ 55 കോടിയുടെ കള്ളപ്പണം

കൊച്ചി: ഇല്ലാത്ത കയറ്റുമതിയുടെ മറവില്‍ വ്യവസായിയുടെ അക്കൗണ്ടിലേക്ക് 55 കോടിയുടെ കള്ളപ്പണം എത്തിയതായി എന്‍ഫോഴ്സ്മെന്‍റിന് സൂചന ലഭിച്ചു. കയറ്റുമതി വ്യവസായി കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്‍െറ അക്കൗണ്ടിലത്തെിയ കോടികള്‍ കള്ളപ്പണമാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തു. ലഭിച്ച പണത്തിന്‍െറ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനത്തെുടര്‍ന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജോസിന്‍െറയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
വെലിങ്ടണ്‍ ഐലന്‍ഡിലെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് കഴിഞ്ഞ ജൂലൈ ഏഴ് മുതല്‍ 15 വരെയാണ് പണമത്തെിയത്.

അക്കൗണ്ടിലത്തെിയ വന്‍തുക പിന്നീട് കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയതാണ് സംശയത്തിനിടയാക്കിയത്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. സൂര്യകാന്തി ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവ കയറ്റി അയച്ചതിന് ബള്‍ഗേറിയയിലെ ‘സ്വസ്ത ഡി’ എന്ന കമ്പനിയില്‍നിന്ന് കൊച്ചി വെലിങ്ടണ്‍ ഐലന്‍ഡിലെ എസ്.ബി.ഐ അക്കൗണ്ടിലേക്കാണ് പണമത്തെിയത്. ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചതോടെ എന്‍ഫോഴ്സ്മെന്‍റ് പരിശോധന തുടങ്ങുകയായിരുന്നു.

പണമത്തെി രണ്ടാഴ്ചക്കുള്ളില്‍ 29.5 കോടി പിന്‍വലിക്കുകയും ഭാര്യയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റുമതി ചെയ്തതിന് ലഭിച്ച പണമാണിതെന്നാണ് ബാങ്കിനോട് ജോസ് പറഞ്ഞത്. സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ടു. മുംബൈ തുറമുഖം വഴി കയറ്റുമതി ചെയ്തതിന്‍െറ രേഖകള്‍ കാണിച്ചു. ബാങ്ക് ഇവ കസ്റ്റംസിന് കൈമാറി.
പരിശോധനയില്‍ ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ളെന്ന് കസ്റ്റംസ് കണ്ടത്തെി.

തുടര്‍ന്ന് വിവരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ അറിയിച്ചു. രേഖകളും അതില്‍ പതിച്ച കസ്റ്റംസിന്‍െറ സീലും വ്യാജമാണെന്ന് എന്‍ഫോഴ്സ്മെന്‍റിന്‍െറ പ്രാഥമിക പരിശോധനയില്‍ കണ്ടത്തെുകയും ചെയ്തു. അതേസമയം, ബള്‍ഗേറിയന്‍ കമ്പനി പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയിട്ടില്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമായി ഇവര്‍ സഹകരിച്ചുമില്ല. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്‍റ് കൊച്ചി ഹാര്‍ബര്‍ പൊലീസില്‍ പരാതി നല്‍കി. വ്യാജ രേഖ നിര്‍മിച്ചതിന് ജോസ് ജോര്‍ജിനെതിരെ നവംബര്‍ 11ന് പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി ഫോര്‍ട്ട്കൊച്ചി സി.ഐ പി. രാജ്കുമാര്‍ പറഞ്ഞു.

 

Tags:    
News Summary - black money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.