കുഴൽപ്പണം: പ്രതികളെ കുടുക്കിയത്​ പൊലീസി​െൻറ സമയോചിത ഇടപെടൽ

ആലുവ: കുഴൽപ്പണം കടത്തുന്നുവെന്ന സൂചനയെ തുടർന്ന് പൊലീസ് ഉറക്കമിളച്ച് കാത്തിരുന്നാണ് നിരോധിത നോട്ട് കടത്ത് സംഘത്തെ പിടികൂടിയത്. ആലുവ റൂറൽ എസ്.പി എ.വി. ജോർജിനാണ് മലപ്പുറത്ത് നിന്നും കൊച്ചിയിലേക്ക് വാഹനത്തിൽ പണം കടത്തുന്നുവെന്ന സന്ദേശം ബുധനാഴ്ച്ച വൈകിട്ട് ലഭിക്കുന്നത്. കള്ള പണം കടത്തുന്നെന്ന സന്ദേശം പക്ഷേ  ലോക്കൽ പൊലീസിന് കൈമാറിയില്ല . പകരം ദേശീയപാതയിൽ വാഹന പരിശോധനക്ക് ഷാഡോ പൊലീസിനെ ചുമതലപ്പെടുത്തി. 

സി.ഐ വിശാൽ ജോൺസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന . ദേശീയ പാതയിൽ കണ്ണിൽ എണ്ണയൊഴിച്ച പോലെയാണ് പൊലീസ് ഓരോ വാഹനവും പരിശോധിച്ചത്. ഒടുവിൽ ഇന്നലെ നേരം പുലരുമ്പോളാണ് പ്രതീക്ഷിച്ച വാഹനമെത്തിയത്. കൈകാണിച്ചിട്ടും നിർത്താതെ പോയപ്പോൾ പൊലീസ് ഒന്ന് ഉറപ്പിച്ചു, വാഹനത്തിനകത്ത് നിയമവിരുദ്ധമായി കടത്തുന്ന എന്തോ ഉണ്ടെന്ന്. പിന്നീട് പൊലീസ് ജീപ്പ് പിന്തുടർന്നാണ് പാലസിന് സമീപം കുറുകെ നിർത്തി പിടികൂടിയത്.

ചിലർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ട് വാഹനങ്ങളിലായെത്തിയ പൊലീസ സംഘം ഇവരെ വലക്കുള്ളിലാക്കി. ഷാഡോ സ്.ഐമാരായ കെ.എ. ജോയി, സജീവ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.എ. രാജേഷ്, സി.പി.ഒമാരായ ശ്യാംകുമാർ, മനോജ് കുമാർ, എം.ആർ. പ്രശാന്ത്, സലീഷ് മുഹമ്മദ്, നിഖിലേഷ്, മുഹമ്മദ്, രജ്ഞിത്ത്, ജാബിർ, അഖിൽ, ശ്യാംലാൽ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - black money seize in aluva-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.