Posted On
date_range Updated On
date_range മന്ത്രി സി. രവീന്ദ്രനാഥിനെതിരെ കെ.എസ്.യുവിൻെറ കരിങ്കൊടി പ്രതിഷേധം Video
ആലുവ: വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥിനെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ആലുവ യു.സി കോളജിൽ പ്രളയാനന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം.
പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനായി മന്ത്രി കാറിൽ കയറുമ്പോൾ പല ഭാഗങ്ങളിലായി കൂടിനിന്ന പ്രവർത്തകർ കരിങ്കൊടിയുമായി കാറിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദ് ജിന്നാസിൻെറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഉടൻ പൊലീസെത്തി ഇവരെ നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.