പെരിന്തൽമണ്ണ: ബ്ലാക്ക് ഡോളറിെൻറ പേരിൽ പണം തട്ടിപ്പ് നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. ആലിപ്പറമ്പ് പഞ്ചായത്തിലെ പള്ളിക്കുന്ന് പൂവണത്തുംമൂട്ടിൽ ൈസനുദ്ദീൻ (60), തൃശൂർ കാനാട്ടുകര കാരക്കട വീട്ടിൽ ജയൻ (53) എന്നിവരെയാണ് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, ഇൻസ്പെക്ടർ ടി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ബ്ലാക്ക് േഡാളർ നൽകാമെന്ന് മോഹിപ്പിച്ച് പെരിന്തൽമണ്ണ സ്വേദശിയിൽനിന്ന് 10,000 രൂപ മുൻകൂർ വാങ്ങിയെന്ന പരാതിയിലുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അമേരിക്കൻ ഡോളറിെൻറ ബ്ലാക്ക് പേപ്പർ കൈവശമുണ്ടെന്നും പ്രത്യേക രാസവസ്തു ഉപയോഗിച്ച് കഴുകിയാൽ ഡോളറിലെ അടയാളങ്ങൾ തെളിഞ്ഞുവരുമെന്നും പറഞ്ഞാണ് തട്ടിപ്പ്. മറ്റ് രാജ്യങ്ങളിലേക്ക് കടത്താനാണ് തിരിച്ചറിയാത്തവിധം ഡോളർ ബ്ലാക്ക് പേപ്പറാക്കി മാറ്റുന്നതെന്നാണ് സംഘം വിശ്വസിപ്പിക്കുന്നത്. ബ്ലാക്ക് ഡോളർ കെട്ടുകൾ നൽകി ഡോളറിെൻറ വിപണി മുല്യത്തിെൻറ പകുതി വില നൽകിയാൽ മതിയെന്നാണ് ഇവരുടെ വാഗ്ദാനം.
സംഘം നൽകുന്ന ബ്ലാക്ക് പേപ്പർ വീട്ടിൽ ചെന്ന് രാസവസ്തു ഉപയോഗിച്ച് കഴുകിയാലും ഡോളറിലെ അടയാളങ്ങൾ തെളിഞ്ഞുവരില്ലെങ്കിലും വഞ്ചിതരായവർ മാനക്കേട് ഭയന്ന് പുറത്തുപറയാൻ മടിക്കുകയാണ്. പ്രതികളിൽനിന്ന് ബ്ലാക്ക് പേപ്പർ കെട്ടുകളും അമേരിക്കൻ ഡോളറും പിടിച്ചെടുത്തു. കൂടുതൽ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.