ബി.ജെ.പിയുടെ ഇസ്രയേൽ അനുകൂല പരിപാടി കോഴിക്കോട്; ക്രൈസ്തവ നേതാക്കൾക്ക് ക്ഷണം

കോഴിക്കോട്: ഫലസ്തീനിൽ വംശഹത്യ നടത്തുന്ന ഇസ്രയേലിനെ അനുകൂലിച്ച് പരിപാടി നടത്താനൊരുങ്ങി ബി.ജെ.പി. ക്രൈസ്തവ സഭ നേതാക്കളെ ഉൾപ്പെടെ പങ്കെടുപ്പിച്ചുള്ള പരിപാടി കോഴിക്കോട് സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം.

സി.പി.എമ്മും മുസ്‍ലിം ലീഗും കോഴിക്കോട് വൻജന പങ്കാളിത്തത്തോടെ ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങൾ സംഘടിപ്പിക്കുകയും ഈ മാസം 23ന് കോൺഗ്രസും ഐക്യദാർഢ്യ റാലി സംഘടിപ്പിക്കാനൊരുങ്ങവെയാണ് ബി.ജെ.പിയുടെ വിചിത്ര നീക്കം.

ഭീകരവിരുദ്ധ സമ്മേളനം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ഡിസംബർ രണ്ടിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖനാണ് ഉദ്ഘാടനം ചെയ്യുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ ക്രൈസ്തവസഭ നേതാക്കളെ പങ്കെടുപ്പിക്കുന്ന് ജില്ല പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.

ഫലസ്തീനിൽ നരനായാട്ട് നടത്തുന്ന ഇസ്രയേലിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങളും ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങളും സംഘടിപ്പിക്കുമ്പോൾ ഇസ്രയേൽ പക്ഷം ചേർന്ന് വർഗീയ മുതലെടുപ്പിനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന ആരോപണവും ഇതിനകം ഉയർന്ന് കഴിഞ്ഞു.  

Tags:    
News Summary - BJP's pro-Israel program Kozhikode; An invitation to Christian leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.