ബി.ജെ.പിയുടെ സി.എ.എ വിശദീകരണ യോഗം: എസ്​റ്റേറ്റ്​ മുക്കിലും കടയടച്ച്​ പ്രതിഷേധം

കോഴിക്കോട്​: ബി.ജെ.പിയുടെ പൗരത്വ ഭേദഗതി നിയമ വിശദീകരണ യോഗം നടക്കുന്നതിന്​ മുന്നോടിയായി നരിക്കുനിക്കും ക ുറ്റ്യാടിക്കും പുറമെ എകരൂർ എസ്​റ്റേറ്റ്​ മുക്കിലും വ്യാപാരികളുടെ കടയടച്ച്​​ പ്രതിഷേധം.

വൈകുന്നേരം അഞ്ച ്​ മണിയോടെയാണ്​ ബി.ജെ.പിയുടെ പൗരത്വ ഭേദഗതി നിയമ വിശദീകരണ പൊതുയോഗം. ഇതിൽ പ്രതിഷേധിച്ചാണ്​ വ്യാപാരികൾ ഒന്നടങ്കം മൂന്ന്​ മണിയോടെ കടകളടച്ച്​ സ്ഥലം വിട്ടത്​​. ബി.ജെ.പി നടപടികളോട്​ പ്രതിഷേധ സൂചകമായാണ്​ കടകൾ അടച്ചിടുന്നതെന്ന്​ വ്യാപാരികൾ വ്യക്തമാക്കുന്നു.

കുറ്റ്യാടിയിലും നരിക്കുനിയിലും സമാനമായി പൊതുയോഗം തുടങ്ങുന്നതിന്​ മുന്നേ വ്യാപാരികൾ കടയടച്ച്​ വീട്ടിൽ പോയിരുന്നു. ഇതിന്​ തുടർച്ചയായാണ്​ എകരൂർ എസ്​റ്റേറ്റ്​ മുക്കിലേക്കും പ്രതിഷേധം വ്യാപിച്ചത്​. ആലപ്പുഴയിലെ വളഞ്ഞവഴിയിലാണ്​ ഇത്തരത്തിലുള്ള പ്രതിഷേധത്തിന്​ തുടക്കമിട്ടത്​.

Tags:    
News Summary - bjp's caa explanation; merchants' protest -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.