വടകരയിൽ സി.പി.എം സ്ഥാനാർഥി ജയിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം -കെ. സുധാകരൻ

കണ്ണൂർ: പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. വടകരയിൽ ഷാഫി പറമ്പിൽ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നത് ബി.ജെ.പിയാണ് എന്നതാണ് ആ പരാമർശത്തിനു കാരണമെന്ന് സുധാകരൻ പറഞ്ഞു.

വടകരയിൽ സി.പി.എം സ്ഥാനാർഥി ജയിക്കണമെന്ന് ബി.ജെ.പി അതിയായി ആഗ്രഹിക്കുന്നു. കെ. മുരളീധരനെ പരാജയപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. ഇപ്പോൾ ഷാഫി വന്നപ്പോൾ അദ്ദേഹം തോൽക്കണമെന്നും. ഒരിക്കലും സി.പി.എം സ്ഥാനാർഥി അവരുടെ അജണ്ടയിലില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ഇതാണ് ഞാൻ പറഞ്ഞ സി.പി.എം-ബി.ജെ.പി ധാരണ. ഇവരൊക്കെ എന്ത് തീരുമാനിച്ചിട്ടും കാര്യമില്ല. ഷാഫി പറമ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. അദ്ദേഹത്തിന്റെ വരവ് അത്രയും വലിയ ചലനമാണ് വടകരയിലുണ്ടാക്കിയത്. ഒരു സംശയവും വേണ്ട, കേരളത്തിലെ 20 സീറ്റും യു.ഡി.എഫ് നേടിയിരിക്കുമെന്നും കെ. സുധാകരൻ 'മാധ്യമ'ത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കെ. സുധാകരന്‍റെ അഭിമുഖത്തിന്‍റെ പൂർണരൂപം

Tags:    
News Summary - BJP wants CPM candidate to win in Vadakara -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.