രാമനെപ്പോലെ ബി.ജെ.പി വോട്ടിന്​ അയ്യപ്പനെ ഉപയോഗിക്കുന്നു -തരൂർ

തിരുവനന്തപുരം: ഉത്തരേന്ത്യയിൽ രാമനെയെന്നപോലെ ബി.ജെ.പി ദക്ഷിണേന്ത്യയിൽ അയ്യപ്പനെ വോട്ടിന്​ ഉപയോഗിക്കുകയാണ െന്ന് ശശി തരൂർ എം.പി. പ്രസ് ക്ലബിൽ അഖിലേന്ത്യ പ്രഫഷനൽസ്​ കോൺഗ്രസ്​ (എ.ഐ.പി.സി) നടത്തിയ ‘ശബരിമല: സുപ്രീംകോടതിവിധി യും ഭരണഘടനാവകാശവും’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല യുവതിപ്രവേശനം തീപിടിക്കുന്ന പ്രശ്നമാക്കിയത് രാഷ്​ട്രീയ പാർട്ടികളാണ്. ഇപ്പോഴത് സമൂഹത്തെ വിഭജിക്കുന്ന വിഷയമായി. ജനാധിപത്യത്തിൽ ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കണം. സാധാരണ ജനങ്ങളുടെ പ്രതിരോധം കാണുമ്പോൾ, അവർക്ക് കോടതിവിധി ഉൾക്കൊള്ളാനായിട്ടില്ല എന്നാണ്​ മനസ്സിലാകുന്നത്​. വിശ്വാസവും ആചാരവും നോക്കണം.

ജഡ്ജിമാർ പഠിച്ചത് ഭരണഘടനയും നിയമങ്ങളുമാണ്. പുരുഷന്മാരെ കയറ്റാത്ത ക്ഷേത്രങ്ങളുണ്ട്. അവിടെ പുരുഷന്മാർക്ക് അനുമതി നൽകിയാൽ പവിത്രത നഷ്​ടപ്പെടുമെന്നാണ് വിശ്വാസം. ഇപ്പോഴത്തെ അവസ്ഥ തുടരണമെന്നാണ് വിശ്വാസികൾ പറയുന്നത്​, അതാണ്​ കോൺഗ്രസി​​​​െൻറ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - bjp uses Ayyappa in south india for vote said Shashi Tharoor -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.