തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പശ്ചാത്തലത്തിൽ ഇടവേളക്കുശേഷം ശബരിമല വിഷയം വീണ്ടും ഉയർത്താനും ഇതിെൻറ ഭാഗമായി തീവ്ര ഹിന്ദുത്വത്തിെൻറ വക്താവായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എത്തിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുമൊരുങ്ങി ബി.ജെ.പി. എൽ.ഡി.എഫും കോൺഗ്രസ്, കേരള കോൺഗ്രസ് (എം) ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പിന് മുന്നോടിയായ പ്രചാരണ ജാഥകൾ നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് ശബരിമല വിഷയം സജീവമായി നിലനിർത്താൻ ബി.ജെ.പി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുേമ്പാൾ ‘യഥാർഥ വിശ്വാസ സംരക്ഷകർ’ തങ്ങളാണെന്ന് തെളിയിക്കുകയും അതുവഴി ഭൂരിപക്ഷ ഹിന്ദു സമുദായ വോട്ടുകളിൽ ധ്രുവീകരണം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. സംഘ്പരിവാറിെൻറ പുതിയ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിെൻറ മുഖമായ യോഗി ആദിത്യനാഥിനെ ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ കൊണ്ടുവരാനും തീരുമാനിച്ചു. ബി.ജെ.പി സാധ്യത കൽപിക്കുന്ന ചുരുക്കം മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട.
ശബരിമല നടതുറക്കുന്ന ഫെബ്രുവരി 13ന് ബി.ജെ.പിയുടെ ആചാരസംരക്ഷണ സമരത്തിെൻറ ഭാഗമായി എല്ലാ ജില്ല കേന്ദ്രങ്ങളിലും സത്യഗ്രഹം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മകരവിളക്ക് തെളിക്കുന്നത് സംബന്ധിച്ച് മലയരയര്ക്കുള്ള അവകാശം തിരികെ നല്‍കണമെന്ന് ബി.ജെ.പി നേരത്തേ ആവശ്യപ്പെട്ടതാണ്. മലയരയരാണ് മകരവിളക്ക് തെളിക്കുന്നത്. അവരുടെ അവകാശം ദേവസ്വം ബോര്‍ഡ് പിടിച്ചെടുത്തതാണെന്നും എല്ലാവര്ക്കും അറിയാം. ശബരിമലയിലെ പൂജ സംബന്ധിച്ച കാര്യങ്ങളില്‍ ചരിത്രം പരിശോധിച്ച് മലയരയര്‍ക്ക് അവകാശം ഉണ്ടെങ്കില്‍ അത് തിരിച്ചുനല്‍കണം. മലയരയരുടെ അവകാശം കവര്‍ന്നെടുത്തത് തന്ത്രിയോ പൂജാരിമാരോ അല്ലെന്നും ദേവസ്വം ബോര്‍ഡാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫെബ്രുവരി 14ന് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ബൂത്തുതല പ്രവര്‍ത്തകരുമായി സംവദിക്കും. വോട്ടര്‍ പട്ടികയിെല ഓരോ പേജിലെയും പ്രമുഖരടക്കം 25,000 പേര് പങ്കെടുക്കുന്ന യോഗത്തിലാകും യോഗി ആദിത്യനാഥ് സംസാരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.