ബി.ജെ.പി ഭീഷണി; കാലിക്കറ്റ് യൂനിവേഴ്സിറ്റി ​ലൈബ്രറിയിൽ മോദി പുസ്തകം തിരിച്ചെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട പുസ്തകം 'മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി' കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ സെൻട്രൽ ലൈബ്രറിയിൽ പുതിയ പുസ്തകങ്ങളുടെ ഡിസ്പ്ലേ ബോക്സിൽ തിരികെവച്ചു. വ്യാഴാഴ്ച ഒരു വിഭാഗം വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് നീക്കിയ പുസ്തകം രാത്രി തിരികെ വക്കുകയായിരുന്നു.

ബി.ജെ.പി അനുകൂല സർവീസ് സംഘടനാ നേതാക്കൾ അടക്കം പലരും പുസ്തകം നീക്കിയതിൽ പ്രതിഷേധം അറിയിച്ചതോടെയാണ് പുസ്തകം വീണ്ടും വച്ചത്. കൂടാതെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവരും ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. പുസ്തകം തിരികെ വെല്ലില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും എന്നായിരുന്നു സുരേന്ദ്ര​ന്റെ ഭീഷണി. 

Tags:    
News Summary - BJP threat; Modi book returned to Calicut University Library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.