Posted On
date_range Updated On
date_range പൗരത്വ നിയമം: ആര്യാടന് പിന്തുണയുമായി ബി.ജെ.പി
പാലക്കാട്: പൗരത്വ നിയമ ഭേദഗതിയേയും എന്‍.പി.ആറിനേയും പരിധി വിട്ട് എതിര്‍ക്കേണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ആര്യാട ന്‍ മുഹമ്മദിന്‍റെ നിലപാടിനെ പിന്തുണച്ച് ബി.ജെ.പി. ആര്യാടൻ മുഹമ്മദിന് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ പ്രശ്നങ്ങൾ മനസിലായിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രതിഷേധം ബി.ജെ.പിക്ക് എതിരല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പൗരത്വ നിയമം, എൻ.ആർ.സി, എൻ.പി.ആർ എന്നിവയെ നമ്മൾ എതിർക്കുന്നു. പക്ഷേ എതിർക്കുമ്പോൾ പരിധിക്കകത്തായിരിക്കണം. പരിധി വിട്ട് ചാടിയിട്ട് കാര്യമില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നാണ് ആര്യാടൻ ഇന്നലെ പറഞ്ഞത്.
ഇവിടെ മുസ്‍ലിംകളും ക്രിസ്ത്യാനികളും ഉണ്ടായത് ഹിന്ദുക്കള്‍ സഹായിച്ചതിനാലാണ്. ഒരു നിലക്ക് നോക്കിയാല്‍ നമ്മുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്നും ആര്യാടന്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.