കോട്ടയം: എം.ടിക്കും സംവിധായകന്‍ കമലിനുമെതിരായ പ്രസ്താവനകളെച്ചൊല്ലി നേതൃത്വത്തില്‍ ഭിന്നത രൂക്ഷമായിരിക്കെ, ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തിങ്കളാഴ്ച കോട്ടയത്ത് തുടക്കമാകും. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യമിട്ടാണു യോഗങ്ങളെങ്കിലും നിലവിലെ സാഹചര്യത്തില്‍ നേതാക്കളുടെ വിവാദ പ്രസ്താവനകളാകും മുഖ്യചര്‍ച്ചയാകുക. ഞായറാഴ്ച കുമ്മനം രാജശേഖരന്‍ സംവിധായകന്‍ കമലിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയത് ചര്‍ച്ചക്ക് ചൂടുപകരും.
തിങ്കളാഴ്ച സംസ്ഥാന ഭാരവാഹിയോഗവും ചൊവ്വാഴ്ച സംസ്ഥാന കമ്മിറ്റിയും ബുധനാഴ്ച സംസ്ഥാന കൗണ്‍സിലുമാണ് നടക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലിന് ഹോട്ടല്‍ ഐശ്വര്യയിലാണ് ഭാരവാഹി യോഗം. 250 അംഗങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി 17നു രാവിലെ 10ന് ഹോട്ടല്‍ ഐഡയില്‍ നടക്കും.
മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ബുധനാഴ്ച 10ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. 1373 പ്രതിനിധികള്‍ പങ്കെടുക്കും. കുമ്മനം സംസ്ഥാന പ്രസിഡന്‍റായ ശേഷം നടക്കുന്ന ആദ്യ കൗണ്‍സിലാണ് കോട്ടയത്തേത്. കേരളത്തിലെ പാര്‍ട്ടിയിലേക്ക് ക്രൈസ്തവരെ കൂടുതലായി അടുപ്പിക്കണമെന്ന ചര്‍ച്ച സജീവമായിരിക്കെയാണ് കോട്ടയത്ത ്സംസ്ഥാന കൗണ്‍സിലെന്നതും ശ്രദ്ധേയമാണ്.
ക്രൈസ്തവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ഗോവ മാതൃക കേരളത്തിലും പ്രയോഗിക്കണമെന്ന ദേശീയനേതൃത്വത്തിന്‍െറ നിര്‍ദേശവും ചര്‍ച്ച ചെയ്യും. പാര്‍ട്ടിയില്‍ ആര്‍.എസ്.എസ് ഇടപെടല്‍ ശക്തമാകുന്നതിനെതിരെയും പരാതികള്‍ ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.