പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ അനുവി​െൻറ മൃതദേഹവുമായി ക്ലിഫ് ഹൗസിനുമുന്നിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചപ്പോൾ

ജീവനൊടുക്കിയ ഉദ്യോഗാർഥിയുടെ മൃതദേഹവുമായി ക്ലിഫ് ഹൗസിന് മുന്നിൽ ബി.ജെ.പി പ്രതിഷേധം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഉദ്യോഗാർഥി അനുവിെൻറ മൃതദേഹവുമായി ക്ലിഫ് ഹൗസിന് മുന്നിൽ ബി.ജെ.പിയുടെ പ്രതിഷേധം. വി.വി രാജേഷ് അടക്കമുള്ള ബി.ജെ.പി, യുവമോർച്ച നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അനുവിെൻറ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി വീട്ടിലേക്ക് കൊണ്ടുപോകവെയാണ് ക്ലിഫ് ഹൗസിന് മുന്നിലെത്തിച്ചത്. മൃതദേഹം ക്ലിഫ് ഹൗസിന് മുന്നിലെ റോഡിൽ വെക്കുകയും ഏതാനും മിനിറ്റുകൾ പ്രതിഷേധിക്കുകയും ചെയ്തു. മരിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതിനിധിയാണ് അനുവെന്ന് വി.വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ജോലി ഇല്ലായ്മ മാനസിക പ്രശ്നം സൃഷ്ടിക്കുന്നതായി കുറിപ്പെഴുതിവെച്ചാണ് പി.എസ്.സി റാങ്ക് ജേതാവായ തിരുവനന്തപുരം കാരക്കോണം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു (28) ജീവനൊടുക്കിയത്. സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ 77-ാം റാങ്കുകാരനായിരുന്ന അനു എം.കോം ബിരുദധാരിയാണ്. ഈ ലിസ്റ്റ് പി.എസ്.സി റദ്ദാക്കിയതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറ‍യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.