കണ്ണൂർ: മോദിസ്തുതിയോടെ പുതിയ രാഷ്ട്രീയതട്ടകം തേടുന്ന എ.പി. അബ്ദുല്ലക്കുട്ടി യെ ബി.ജെ.പി സംസ്ഥാന സെൽ കോഓഡിനേറ്റർ കെ. രഞ്ജിത്ത് പാർട്ടിയിലേക്ക് ക്ഷണിച്ചു. അബ്് ദുല്ലക്കുട്ടി ബി.ജെ.പിയിലേക്ക് വരുന്നത് സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം മാധ്യമപ് രവർത്തകരോട് പറഞ്ഞു. അബ്ദുല്ലക്കുട്ടി വരുന്നതോടെ പാർട്ടിക്ക് ന്യൂനപക്ഷമേഖലയിൽ സാന്നിധ്യമുറപ്പിക്കാമെന്നും മതേതരമുഖം കൈവരുമെന്നുമുള്ള പ്രതീക്ഷയിലാണ് ബി.ജെ.പി.
കോൺഗ്രസിൽ അവസരങ്ങളുടെ വാതിലടഞ്ഞ അബ്ദുല്ലക്കുട്ടിയും അനുകൂല സമയത്തുതന്നെയാണ് മോദിസ്തുതിയുമായി എത്തിയത്. മംഗളൂരുവിൽ സ്ഥിരതാമസമാക്കിയ അബ്്ദുല്ലക്കുട്ടിയെ ബി.ജെ.പിയിലെത്തിക്കുന്നതിന് ലോകസഭാംഗമായ നേതാവ് ചർച്ച നടത്തിയതായാണ് അറിയുന്നത്. ബി.ജെ.പിയിൽ ചേർന്നാൽ ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം സ്ഥാനാർഥിയായി അബ്ദുല്ലക്കുട്ടിയെ പരിഗണിക്കാനും സാധ്യതയുണ്ട്.
കെ. സുരേന്ദ്രൻ 87 വോട്ടിന് പരാജയപ്പെട്ടിടത്ത് അബ്ദുല്ലക്കുട്ടിയിലൂടെ വിജയമുറപ്പിക്കുമെന്ന് ബി.ജെ.പി കരുതുന്നു. അതിനിടെ അബ്ദുല്ലക്കുട്ടിക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസിൽ ആവശ്യമുയർന്നു. പാർട്ടിയുടെ പദവികളൊന്നും വഹിക്കാത്ത തനിക്കെതിരെ എന്ത് നടപടിയെടുക്കാനെന്ന നിലപാടിലാണ് അബ്ദുല്ലക്കുട്ടി. പാർട്ടിയിൽനിന്ന് അകലുന്ന അബ്ദുല്ലക്കുട്ടിയെ ക്ഷണിച്ച പരിപാടികളിൽനിന്ന് ഒഴിവാക്കാൻ ശ്രമംതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.