കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന വിമർശനവുമായി ബി.ജെ.പി സംസ്ഥാന സമിതിയംഗവും മുതിർന്ന നേതാവുമായ ബി. രാധാകൃഷ്ണ േമനോനും രംഗത്ത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്ന വിമർശനവുമുയർത്തി. കമ്മിറ്റികള്‍പോലും സജ്ജമാക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേതാക്കളുടെ വിഴുപ്പലക്കൽ വിജയത്തെ ബാധിച്ചതായും അദ്ദേഹം മാധ്യമങ്ങേളാട് പറഞ്ഞു.
പാലക്കാട്ട് ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയുള്ള ആഹ്ലാദപ്രകടനത്തെയും അദ്ദേഹം തള്ളി. നടപടി അപക്വമാണ്. പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണ് നേതൃത്വം ശ്രമിക്കേണ്ടത്. അതിരുവിട്ട ഇത്തരം പ്രകടനങ്ങൾക്ക് നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിൽ നേതൃത്വം ആത്മപരിശോധനക്ക് തയാറാകണം. കോട്ടയം ജില്ല പ്രസിഡൻറ് ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിച്ചില്ല. ബി.ഡി.ജെ.എസും കാര്യമായ മുന്നേറ്റമുണ്ടാക്കിയില്ല. മുതിര്‍ന്ന നേതാക്കളോടുള്ള സമീപനത്തില്‍ ഉള്‍പ്പെടെ നേതൃത്വത്തിന് കാതലായ മാറ്റംവേണമെന്നും രാധാകൃഷ്ണ േമനോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.