ബി.ജെ.പി പ്രവര്‍ത്തകന്‍െറ മൃതദേഹം സംസ്കരിച്ചു

തലശ്ശേരി: ബുധനാഴ്ച രാത്രി കൊല്ലപ്പെട്ട ധര്‍മടം മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്‍റവിട എഴുത്താന്‍ സന്തോഷിന്‍െറ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സന്തോഷിന് വെട്ടേറ്റത്. അയല്‍വാസികളും പൊലീസും ചേര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ മട്ടന്നൂര്‍ സി.ഐ ഷജുജോസഫിന്‍െറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിലാപയാത്രയായാണ് അണ്ടലൂരിലെ വീട്ടിലത്തെിച്ചത്.

ചിറക്കുനിയിലും വീട്ടിലും പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം സന്ധ്യയോടെയാണ് സംസ്കരിച്ചത്. കെ. സുരേന്ദ്രന്‍, എം. രാധാകൃഷ്ണന്‍, കെ. രഞ്ജിത്ത്, പി. സത്യപ്രകാശന്‍, വത്സന്‍ തില്ലങ്കേരി, പി.പി. സുരേഷ് ബാബു, വി. ശശിധരന്‍, കെ. പ്രമോദ് തുടങ്ങിയ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനത്തെിയിരുന്നു.

സന്തോഷിന്‍െറ പുറത്തും ഇടതുകൈക്കും ഇടതുകാലിനുമാണ് വെട്ടേറ്റത്. ആകെ ഇരുപതോളം മുറിവുകളാണ് ദേഹത്തുള്ളത്. പാനൂര്‍ സി.ഐ കെ. ഷാജിക്കാണ് കേസ് അന്വേഷണച്ചുമതല. നിലവില്‍ ബി.ജെ.പി ബൂത്ത് പ്രസിഡന്‍റാണ് സന്തോഷ്. നേരത്തെ ആര്‍.എസ്.എസ് അണ്ടലൂര്‍ ശാഖാ മുഖ്യശിക്ഷകായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധര്‍മടം പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു.

Tags:    
News Summary - BJP- death in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.