ചേര്‍ത്തല: സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവെക്കാനുള്ള നേതൃത്വത്തിെൻറ നിർദേശം പഞ്ചായത്ത് അംഗങ്ങള്‍ തള്ളിയതോടെ ചേര്‍ത്തല തെക്കില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഒരെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്രനും ലഭിച്ചു. ഭരണം നടത്തുന്ന എല്‍.ഡി.എഫിന് വികസന സ്ഥിരം സമിതി മാത്രമായി.
സ്ഥിരം സമിതി വനിത അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിച്ച് വോട്ടു ചെയ്തതായി ആരോപണമുയർന്നത്. നേതൃത്വത്തിെൻറ നിർദേശം നടപ്പാക്കാത്തവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമുയര്‍ത്തി ഉന്നത നേതാക്കളടക്കം രംഗത്തുവന്നിട്ടുണ്ട്.
ബി.ജെ.പി ബന്ധം വിമര്‍ശനമായി ഉയര്‍ന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിർദേശം നല്‍കിയത്. എന്നാല്‍ പഞ്ചായത്ത് അംഗങ്ങള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.