കോഴിക്കോട്: തെക്കേ ഇന്ത്യയോട് അവഗണന കാട്ടിയ മോദി സർക്കാറിൻറെ നടപടിക്കെതിരായി ഒറ്റ ഇന്ത്യ എന്ന ആശയം ഉയ ർത്തിപ്പിടിക്കാനാണ് രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ് യമായാണ് ദേശീയ നേതാവ് കേരളത്തിൽ മത്സരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്രത്തിൽ മതേതര ജനാധിപത്യ സർക്കാർ ഉണ്ടാക്കാനുള്ള കോൺഗ്രസിൻെറ തന്ത്രത്തിൻെറ ഭാഗമാണ് ഈ സ്ഥാനാർഥിത്വം. കേരളത്തിൽ 20 സീറ്റും നേടുക എന്നതാണ് കോൺഗ്രസിൻെറ ലക്ഷ്യം.
ഇടതുപക്ഷം രാഹുലിനെ സ്ഥാനാത്തും അസ്ഥാനത്തും വിമർശിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. ഈ തെരഞ്ഞെടുപ്പിൽ ആശയ ദാരിദ്ര്യമാണ് സി.പി.എമ്മിന്. ആരാണ് അവരുെട പ്രധാനമന്ത്രി, ആരാണ് നേതാവ്? എന്താണ് പരിപാടി ഒന്നും അവർക്ക് വ്യക്തമായി പറയാനാകുന്നില്ല. രാഹുലിനെ ബി.ജെ.പി വിമർശിക്കുന്ന അതേ സ്വരത്തിലാണ് സി.പി.എമ്മും വിമർശിക്കുന്നത്. ദേശാഭിമാനിയും ജൻമഭൂമിയും ഒരേ അച്ചിലാണ് പ്രസിദ്ധീകരിക്കുന്നെതന്നും ചെന്നിത്തല ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ദേശീയ രാഷ്ട്രീയത്തിൻെറ പ്രസക്തിയും സ്ഥാനാർഥിത്വവും കാണാതിരിക്കുന്ന ഇടതു പക്ഷം വസ്തുതകളെ മറച്ചു പിടിക്കാൻ ശ്രമിക്കുന്നു. മോദിക്കെതിരെ ഉയർത്തികാട്ടാൻ പറ്റുന്ന ഏക നേതാവ് രാഹുലാണെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ത്യക്കാരെ ഹിന്ദുവായും മുസ്ലീമായും ക്രിസ്ത്യനായും പാഴ്സിയായും വേർതിരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചേർന്നതല്ല. അതിനെല്ലാമെതിരായി കേരള ജനത വിധി എഴുതുമെന്നാണ് കരുതുന്നത്. നാളെ യു.ഡി.എഫ് നേതാക്കൻമാർ കൽപ്പറ്റയിൽ എത്തി രാഹുലിൻെറ നാമനിർദേശ പത്രിക നൽകും.11.30 ഓടെയായിരിക്കും പത്രിക സമർപ്പണം. രാഹുൽ ഇന്ന് രാത്രി കോഴിക്കോട് തങ്ങും. പ്രിയങ്കഗാന്ധിയും ഒപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.