Posted On
date_range Updated On
date_range മുസ്ലീംലീഗ് പച്ചയായ വർഗീയ പാർട്ടിയാണെന്ന് കെ. സുരേന്ദ്രൻ
മുസ്ലീംലീഗ് പച്ചയായ വർഗീയ പാർട്ടിയാണെന്ന് ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ലീഗിനെ ചുറ്റിപ്പറ്റിയിപ്പോൾ നടക്കുന്ന ചർച്ചകൾ വോട്ട് ബാങ്ക് ലക്ഷ്യവെച്ചുള്ളത് മാത്രമാണ്. പേരിൽ തന്നെ മതമുള്ള പാർട്ടിയാണ്. പാർട്ടിയിലെ സ്ഥാനങ്ങൾ മുസ്ലീം വിഭാഗത്തിനു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കയാണ്.
ഇന്ത്യാവിഭജനത്തെ അനുകൂലിച്ചപാർട്ടി എപ്പോഴാണ് മതേതരനിലപാട് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളെ സാമുദായികമായി ധ്രുവീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനിപ്പോൾ സി.പി.എമ്മുൾപ്പെടെ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.