കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതും പരാതിക്കാരിയുടെ ചിത്രം പ്രസിദ്ധീകരിച്ച കേസുമാണ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിക്കാണ് അന്വേഷണച്ചുമതല.
ഫ്രാേങ്കാ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി െക. സുഭാഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇതും അേന്വഷിച്ചിരുന്നത്. ഇതിൽ ൈവദികെൻറയടക്കം അറസ്റ്റിന് അന്വേഷണസംഘം ഒരുങ്ങുന്നതിനിടെയാണ് ചുമതലമാറ്റം. ഈ നീക്കം കേസ് അട്ടിമറിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ, പ്രധാന കേസിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ചുമതലമാറ്റമെന്നാണ് പൊലീസിെൻറ ഔദ്യോഗിക വിശദീകരണം. ബിഷപ്പിനെതിരായ കേസിൽ ജലന്ധറിലടക്കം പോയി തെളിവ് ശേഖരിക്കാനുണ്ടെന്നും ഇവർ വിശദീകരിക്കുന്നു.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചസംഭവത്തിൽ ഫാ. ജയിംസ് ഏര്ത്തയിലിനെതിരെയാണ് കേസ്. നേരേത്ത ഏർത്തയിലിനെ ചോദ്യംചെയ്തിരുന്നു. ഇതിെൻറ തുടർച്ചയായി അറസ്റ്റിനും തീരുമാനിച്ചിരുന്നു. ഇൗ സൂചനകളെത്തുടർന്ന് ഏർത്തയിൽ മുൻകൂർജാമ്യവും നേടിയിരുന്നു. ഇതിനിടെയാണ് കേസ് മാറ്റിയത്. ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്മാറാന് ഇരക്കൊപ്പമുള്ള കന്യാസ്ത്രീക്ക് പത്തേക്കര്‍ ഭൂമിയും മഠവുമാണ് ഏര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. ഇതിെൻറ ശബ്ദരേഖ പുറത്തുവന്നതോടെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിഷപ്പിെൻറ അറിവോടെ സഭയിലെ ഉന്നതരാണ് ഈ നീക്കത്തിനു പിന്നിലെന്നും വ്യക്തമായി. ഫോണ്‍ രേഖകളടക്കം ഇതിന് തെളിവായി ശേഖരിച്ചു. ശബ്ദം വൈദികെൻറയാണെന്നും കണ്ടെത്തിയിരുന്നു.
പരാതിക്കാരിയുടെ ചിത്രം പുറത്തുവിട്ട കേസിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമലക്കെതിരെയാണ് അന്വേഷണം. ഇവർ നേരിട്ട് ഹാജരാകാൻ കഴിഞ്ഞദിവസം പൊലീസ് നോട്ടീസ് അയച്ചിരുന്നു. പത്രക്കുറിപ്പിലെ ഒപ്പ് സിസ്റ്റർ അമലയുടേതാണെന്നു സ്ഥിരീകരിച്ചാൽ അറസ്റ്റിലേക്ക് നീങ്ങാനായിരുന്നു തീരുമാനം. ഇൗ കേസും നിര്‍ണായകഘട്ടത്തിലെത്തി നിൽക്കെയാണ് കൈമാറ്റം.
അതിനിടെ, ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനായി മിഷനറീസ് ഓഫ് ജീസസ് ജലന്ധറിൽ പ്രത്യേക ഉപവാസപ്രാർഥന നടത്തി. ബിഷപ്പിനെതിരെ വ്യാജതെളിവുകൾ ഉണ്ടാക്കാൻ തങ്ങളുടെ സ്ഥാപനങ്ങളെ പൊലീസ് കരുവാക്കുന്നതായി മിഷനറീസ് ഓഫ് ജീസസ് മദർ ജനറൽ സിസ്റ്റർ റെജീനയും അസി. സിസ്റ്റർ മരിയയും കഴിഞ്ഞദിവസം വാർത്തക്കുറിപ്പിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.