ന്യൂഡൽഹി: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെ കേരള പൊലീസ് സംഘം പ്രാഥമികമായി ചോദ്യംചെയ്തു. അറസ്റ്റ് ചെയ്തേക്കാമെന്ന സൂചനകൾ കണക്കിലെടുത്ത് പകൽ സമയം അരമനക്കു പുറത്തേക്കുപോയ ബിഷപ് രാത്രി എട്ടു മണിയോടെ മാത്രമാണ് തിരിച്ചെത്തിയത്. അതിനുശേഷമായിരുന്നു േചാദ്യംചെയ്യൽ. മൊഴി രേഖപ്പെടുത്തിയിട്ടില്ല.
അറസ്റ്റിെൻറ സാധ്യതയെക്കുറിച്ച് പൊലീസ് മൗനം പാലിക്കുകയാണ്. അരമനയിലേക്ക് ബിഷപ് കാറിൽ തിരിച്ചെത്തുന്നതിെൻറ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ സുരക്ഷ ജീവനക്കാർ കൈയേറ്റം ചെയ്തു. ഇത് പരിസരത്ത് സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു. കാമറകൾക്ക് കേടുപറ്റിയിട്ടുണ്ട്. േഗറ്റ് ബലമായി അടച്ചതിനാൽ ഒരു വിഭാഗം മാധ്യമപ്രവർത്തകർ ബിഷപ് ഹൗസ് വളപ്പിനുള്ളിലായി.
മീഡിയവൺ റിപ്പോർട്ടർ റോബിൻ മാത്യു, കാമറമാൻ സനോജ്കുമാർ ബേപ്പൂർ, മാതൃഭൂമി ന്യൂസ് ഡൽഹി റിപ്പോർട്ടർ റബിൻ ഗ്രലാൻ, കാമറമാൻ വൈശാഖ് ജയപാലൻ, മലയാള മനോരമ േഫാേട്ടാഗ്രാഫർ സിബി മാമ്പുഴക്കരി, ഏഷ്യാനെറ്റ് കാമറമാൻ മനു സിദ്ധാർഥൻ, മനോരമ ന്യൂസ് കാമറമാൻ ബിനിൽ, ന്യൂസ് 18 റിപ്പാർട്ടർ പ്രബോധ്, കാമറമാൻ സുരേന്ദ്ര സിങ് തുടങ്ങിയവർക്ക് നേരെയാണ് കൈയേറ്റം നടന്നത്.
പഞ്ചാബ് പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. ബിഷപ് ഹൗസിൽ മണിക്കൂറുകൾ തങ്ങിയ കേരള പൊലീസ് സംഘം ബിഷപ് എത്തുന്നതിനു മുമ്പ് അദ്ദേഹത്തിെൻറ പ്രൈവറ്റ് സെക്രട്ടറി ഫാ. പീറ്റർ കാവുംപുറം, സഹായ മെത്രാൻ ഫാ. ആൻറണി മാറശ്ശേരി എന്നിവരിൽനിന്ന് മൊഴിയെടുത്തു. രണ്ടുപേരും ബിഷപ്പിന് അനുകൂലമായി മൊഴി നൽകിയെന്നാണ് വിവരം. പഞ്ചാബ് പൊലീസിെൻറ സഹായത്തോടെയാണ് അന്വേഷണ സംഘം രൂപത ആസ്ഥാനത്ത് കടന്നത്. ബിഷപ് ഹൗസ് പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.