അ​പ​ർ​ണ കു​റു​പ്പി​ന്​ പൊ​ലീ​സ്​ സുരക്ഷ

കൊ​ച്ചി: സൈ​ബ​ർ അ​ക്ര​മ​ണ​വും വ​ധ​ഭീ​ഷ​ണി​യും നേ​രി​ടു​ന്നത് പ​രി​ഗ​ണി​ച്ച്​​ ബി​ഗ്​ ടി.​വി സീ​നി​യ​ർ കോ​ഓ​ഡി​നേ​റ്റി​ങ് എ​ഡി​റ്റ​ർ അ​പ​ർ​ണ കു​റു​പ്പി​ന് പൊ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. മു​സ്‍ലിം സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ടി.​വി പ​രി​പാ​ടി​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളെ തു​ട​ർ​ന്നു​ള്ള സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​പ​ർ​ണ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്.

താ​മ​സ​സ്ഥ​ല​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. സ​ർ​ക്കാ​റ​ട​ക്കം എ​തി​ർ ക​ക്ഷി​ക​ൾ​ക്ക്​ നോ​ട്ടി​സ്​ ഉ​ത്ത​ര​വാ​യ കോ​ട​തി ഹ​ര​ജി വീ​ണ്ടും ഓ​ക്ടോ​ബ​ർ 26ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - Kerala High Court Directs Police Protection for Journalist Aparna Kurup Amid Cyber Threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.