കയ്പമംഗലം: ഖത്തറിൽനിന്ന് 11കാരിയുടെ അപേക്ഷയെത്തുടർന്ന് വല്യമ്മക്ക് പിറന്നാൾ കേ ക്ക് എത്തിച്ച് കയ്പമംഗലം പൊലീസ്. ശനിയാഴ്ച രാത്രി 11ഓടെയാണ് കയ്പമംഗലം പൊലീസ് സ്റ് റേഷനിലേക്ക് ലെന എന്ന 11കാരിയുടെ വിളി വന്നത്.
ഫോണെടുത്ത എ.എസ്.ഐ സജിപാൽ കേട്ടത് വിചിത്രമായ ഒരാവശ്യമായിരുന്നു. ഞായറാഴ്ച വല്യമ്മയുടെ പിറന്നാളാണെന്നും ഒരു കേക്ക് വാങ്ങി നൽകാമോ എന്നുമായിരുന്നു കുട്ടിയുടെ ചോദ്യം. ആദ്യം തമാശയാണോ എന്ന് തോന്നിയ സജിപാൽ വിശദ വിവരങ്ങൾ ചോദിച്ചപ്പോൾ ലെന ഫോൺ അമ്മ സ്മര്യക്ക് കൈമാറി.
ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് സ്കൂളിന് സമീപം എലുവത്തിങ്കൽ തോമസ് ഫ്രാൻസിസ്-ജാൻസി ദമ്പതികളുടെ മകളാണ് സ്മര്യ. ഇവരും ഭർത്താവും മൂന്നു കുട്ടികളും ഖത്തറിലാണ് താമസം. ഞായറാഴ്ച അമ്മ ജാൻസിയുടെ 60ാമത് പിറന്നാളാണ്. ഇതിനായി കുടുംബമൊന്നിച്ച് നാട്ടിലേക്ക് വരാനിരിക്കുമ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ഖത്തറിൽ കുടുങ്ങി. അതിനിടെയാണ് മകൾ ലെന കയ്പമംഗലം പൊലീസിെൻറ നമ്പർ കണ്ടെത്തി വിളിച്ചത്.
സ്മര്യയുടെ വിശദീകരണം കേട്ട പൊലീസ് കേക്ക് എത്തിക്കാമെന്ന് സമ്മതിച്ചു. ഞായറാഴ്ച രാവിലെ പത്തോടെ എസ്.ഐമാരായ കെ.എസ്. സുബിന്ദ്, അബ്ദുൽസലാം, എ.എസ്.ഐ സജിപാൽ, സി.പി.ഒ ലാൽജി എന്നിവർ ചേർന്ന് കേക്കുമായി ജാൻസിയുടെ വീട്ടിലെത്തി. കേക്ക് കൈമാറി പിറന്നാൾ ആശംസ നേർന്ന പൊലീസ് വാട്സ്ആപ് വഴി വിവരം ഖത്തറിലുള്ളവർക്ക് കൈമാറാനും മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.