തിരുവനന്തപുരം: സർക്കാർ, അർധസർക്കാർ, സ്വയംഭരണ, ഗ്രാൻറ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ഡിസംബർ 31നകം ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാൻ ഉത്തരവ്. ശമ്പള വിതരണ സോഫ്റ്റ്വെയറായ ‘സ്പാർക്കു’മായി ബന്ധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം വകുപ്പ് തലവനും സെക്രട്ടറിക്കുമാണെന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വാസ് സിൻഹയുടെ ഉത്തരവിൽ പറയുന്നു. സർക്കാർ ഓഫിസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനാണ് ഈ സംവിധാനം.
ബയോമെട്രിക് ഫിംഗർപ്രിൻറ് അറ്റൻഡൻസ് മാനേജ്മെൻറ് സിസ്റ്റം (പഞ്ചിങ്) കഴിഞ്ഞ ജനുവരി ഒന്നുമുതൽ സെക്രട്ടേറിയറ്റിൽ നടപ്പാക്കിയിരുന്നു. ഇതിെൻറ തുടർച്ചയായിട്ടാണ് ബയോമെട്രിക് പഞ്ചിങ് സിസ്റ്റം ഹാജർ ‘സ്പാർക്കു’മായി ബന്ധിപ്പിക്കുന്നത്. സ്പാർക്ക് വഴി ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒക്ടോബർ ഒന്നികം ബയോമെട്രിക് പഞ്ചിങ് നടപ്പാക്കി ഹാജർ ‘സ്പാർക്കു’മായി ബന്ധിപ്പിക്കണമെന്നാണ് ഉത്തരവ്.
‘സ്പാർക്കി’ൽ ജീവനക്കാരുടെ അവധി, ഔദ്യോഗിക യാത്ര, കോമ്പൻസേറ്ററി ഓഫ്, ഷിഫ്റ്റ് തുടങ്ങി എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്നതിന് പ്രത്യേക െമാഡ്യൂൾ വികസിപ്പിച്ചു. പുതുതായി സ്ഥാപിക്കുന്ന പഞ്ചിങ് മെഷീൻ ആധാറുമായി ബന്ധപ്പെടുത്താൻ കഴിയുന്ന തരത്തിലാണ്. നിലവിലുള്ള മെഷീൻ ‘സ്പാർക്കു’മായി ബന്ധപ്പെടുത്താൻ സാധിക്കില്ലെങ്കിൽ പുതിയ മെഷീൻ സ്ഥാപിക്കണമെന്നാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.