സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
തിരുവനന്തപുരം: പി.എം ശ്രീയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതിലൂടെ ബി.ജെ.പിയുടെ ബി ടീമാണ് കേരളത്തിലെ യു.ഡി.എഫ് എന്ന് ഒരിക്കല്‍ കൂടി തെളിയുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് കേരളം പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദം കളവാണെന്ന്, കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നൽകിയ മറുപടിയോടെ വ്യക്തമായി. കേരളത്തില്‍ പി.എം ശ്രീയുമായി ബന്ധപ്പെട്ട് ഒരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ലെന്ന്, കോണ്‍ഗ്രസ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
പി.എം ശ്രീ നടപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തിയ ഒരു വാദം കൂടി ഇതോടെ പൊളിഞ്ഞു. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഒരു തരത്തിലുമുള്ള നിയമപരമായ ബാധ്യത ഇല്ലെന്ന വസ്തുത കൂടിയാണ് ഇതോടെ വ്യക്തമാകുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.