യു.എ.ഇ പൗര​െൻറ വാർത്തസമ്മേളനം റദ്ദാക്കിയതായി അറിയിച്ചിട്ടില്ലെന്ന് പ്രസ്ക്ലബ്ബ്

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​​​​​െൻറ മ​ക​ൻ ബി​നോ​യ്​ കോ​ടി​യേ​രി, വി​ജ​യ​ൻ​പി​ള്ള എം.​എ​ൽ.​എ​യു​ടെ മ​ക​ൻ ശ്രീ​ജി​ത്ത്​ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച്​ ന​ട​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന വിഷയത്തിൽ വിശദീകരണവുമായി തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബ്. 

വി​ദേ​ശ​പൗ​ര​ൻ ഹ​സ​ൻ ഇ​സ്​​മ​യി​ൽ അ​ബ്​​ദു​ല്ല അ​ൽ മ​ർ​സൂ​ഖി​യു​ടെ അ​ഭി​ഭാ​ഷ​ക​നു​ ​വേ​ണ്ടി തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബി​ൽ തി​ങ്ക​ളാ​ഴ്​​ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​നം റദ്ദാക്കിയതായി പ്രസ്ക്ലബിനെ അറിയിച്ചു എന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പ്രസ്ക്ലബ് ഭാരവാഹികൾ വ്യക്തമാക്കി. പത്രസമ്മേളനം ബുക്ക് ചെയ്തവർ ഇത് വരെ ബന്ധപ്പെടുകയോ അങ്ങോട്ട് ബന്ധപ്പെടാനോ സാധിക്കുന്നില്ലെന്നും പ്രസ് ക്ലബ് അധികൃതർ വ്യക്തമാക്കി.

ജ​നു​വ​രി 29നാ​ണ്​ അ​ഡ്വ. അ​രു​ൺ എ​ന്ന പേ​രി​ൽ ഒ​രാ​ൾ തി​ങ്ക​ളാ​ഴ്​​ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നാ​യി ബു​ക്ക്​ ചെ​യ്​​തി​രു​ന്ന​ത്. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ വ​രെ ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും  ന​മ്പ​ർ തെ​റ്റാ​ണെ​ന്നാ​ണ്​ മ​റു​പ​ടി ല​ഭി​ക്കു​ന്ന​തെ​ന്ന്​​ പ്ര​സ്​​ക്ല​ബ്​​ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ച്ചിരുന്നു. 

അ​തി​നി​ടെ ത​നി​ക്കെ​തി​രാ​യ വാ​ർ​ത്ത​ക​ൾ, പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ സം​പ്രേ​ഷ​ണം ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​തി​ൽ​നി​ന്ന്​ ഒ​രു​കൂ​ട്ടം മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വി​ജ​യ​ൻ​പി​ള്ള​യു​ടെ മ​ക​ൻ ശ്രീ​ജി​ത്ത്​ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി സ​ബ്​​കോ​ട​തി അ​നു​കൂ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇൗ ​ഉ​ത്ത​ര​വ്​ കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണം കേ​സി​ലെ 11ാം എ​തി​ർ​ക​ക്ഷി​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബി​ൽ പ​തി​പ്പി​ച്ചി​ട്ടു​മു​ണ്ട്. കോ​ട​തി നി​ർ​ദേ​ശ​ത്തി​​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്ത​രു​തെ​ന്ന്​  പ​റ​യാ​നാ​കി​ല്ലെ​ന്ന്​ പ്ര​സ്​​ക്ല​ബ്​ ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ക​രി​ച്ചിരുന്നു. 

Tags:    
News Summary - binoy kodiyeri row: press cub statement on press meet -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.