ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കിനൽകി സി.പി.എം

തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കിനൽകി സി.പി.എം. മൂന്ന് വർഷത്തിനുശേഷമാണ് അംഗത്വം പുതുക്കി നൽകുന്നത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അംഗത്വം പുതുക്കി നല്‍കാന്‍ എം.വി. ഗോവിന്ദന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലാണ് ബിനീഷ് കോടിയേരിക്ക് അംഗത്വമുണ്ടായിരുന്നത്.

ലഹരിക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്. 2023ൽ കേസിൽ നിന്നും കുറ്റവിമുക്തനായിരുന്നു. തുടർന്ന് അംഗത്വം പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് നാലുതവണ ബിനീഷ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷ നിരസിക്കുക്കുകയായിരുന്നു. മൂന്നുവർഷങ്ങൾക്ക് ശേഷമാണ് ബിനീഷിന് അംഗത്വം പുതുക്കിനൽകാനുള്ള പാർട്ടി തീരുമാനം.

Tags:    
News Summary - bineesh kodiyeri cpm membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.