ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബിന്ദു ലാലിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

ചാലക്കുടി: ഒ.എൻ.ജി.സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വി.കെ. ബിന്ദു ലാൽ ബാബുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഒ.​എ​ന്‍.​ജി.​സി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ര്‍ ചാ​ല​ക്കു​ടി സ്വ​ദേ​ശി ബി​ന്ദു​ലാ​ല്‍ ബാ​ബു​വി​ന്‍റെ മൃതദേഹം ഇന്നലെയാണ് തെരച്ചിലിൽ കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ ആറ് മൃതദേഹങ്ങളിൽ ഒന്ന് ബിന്ദു ലാലിന്‍റെതാണെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും വീട്ടുകാർ അംഗീകരിച്ചില്ല. തുടർന്ന് ഡി.എൻ.എ പരിശോധനക്ക് അയച്ചിരുന്നു.

ജനുവരി 13ന് നടന്ന അപകടത്തിൽ അഞ്ച് ഒ.എൻ.ജി.സി ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരും മരിച്ചു. മും​ബൈ ക​ട​ലി​ല്‍ തഹെ​ലി​കോ​പ്​​ട​ർ ​തക​ര്‍ന്നു​വീ​ണായിരുന്നു അപകടം. ബി​ന്ദു​ലാ​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി ജോ​സ് ആ​ൻ​റ​ണി, പൊ​ന്‍കു​ന്നം സ്വ​ദേ​ശി ശ്രീ​നി​വാ​സ​ൻ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശ​ര​വ​ണ​ൻ, പ​ങ്ക​ജ് ഗാ​ര്‍ഗി, പൈ​ല​റ്റ് പു​ണെ സ്വ​ദേ​ശി ഒ​ഹ​ട്ക​ര്‍ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ക്ക് കൈ​മാ​റിയിരുന്നു.

തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹം ബി​ന്ദു​ലാ​ലി​േ​ൻ​റ​താ​ണെ​ന്നാ​യി​രു​ന്നു സം​ശ​യം. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തു​നി​ന്ന് കി​ട്ടി​യ ബി​ന്ദു​ലാ​ലി​​​​െൻറ ഡ്രൈ​വി​ങ് ലൈ​സ​ന്‍സാ​യി​രു​ന്നു സം​ശ​യ കാ​ര​ണം. എ​ന്നാ​ൽ, മൃ​ത​ദേ​ഹം ബി​ന്ദു​ലാ​ലി​േ​ൻ​റ​ത​ല്ലെ​ന്ന്​ ഭാ​ര്യ ഷൈ​നി​യും ബ​ന്ധു​ക്ക​ളും പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്നാണ്​ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്തിയത്.

ര​ണ്ടു പൈ​ല​റ്റു​മാ​രും ബി​ന്ദു​ലാ​ല്‍ ബാ​ബു ഉ​ൾ​പ്പെ​ടെ ഒ.​എ​ന്‍.​ജി.​സി​യു​ടെ അ​ഞ്ചു ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ർ​മാ​രു​മാ​ണ് ഹെ​ലി​കോ​പ്​​ട​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ബി​ന്ദു​ലാ​ല്‍ ബാ​ബു സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കൊ​പ്പം അ​റ​ബി​ക്ക​ട​ലി​ലെ എ​ണ്ണ​ക്കി​ണ​റി​ലേ​ക്ക് പോ​യ​ത്. അ​താ​ക​ട്ടെ, ദു​ര​ന്ത​ത്തി​ലേ​ക്കും. മു​മ്പൊ​രി​ക്ക​ല്‍ മ​ര​ണ​ക്ക​യ​ത്തി​ല്‍നി​ന്ന് ഭാ​ഗ്യം​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ട​താ​ണ്. 2005 ജൂ​ലൈ​യി​ല്‍ എ​ണ്ണ​ക്കി​ണ​റി​ന് തീ​പി​ടി​ച്ച് 12 പേ​ര്‍ മ​രി​ച്ച ദു​ര​ന്ത​ത്തി​ല്‍ നി​ന്നാ​യി​രു​ന്നു ആ ​ര​ക്ഷ​പ്പെ​ട​ൽ. അ​ന്ന് അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ക​ട​ലി​ല്‍ കി​ട​ന്ന ബി​ന്ദു​ലാ​ലി​നെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​ര്‍ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

 

Tags:    
News Summary - Bindulals body will be buried today-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.