പിടിയിലായ അഭിജിത്തും ജിഷ്ണുവും

കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷണം; പ്രതികളെ പിടികൂടി

കോട്ടയം: റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് പ്രതികളെ പിടികൂടി. ഈമാസം അഞ്ചിനാണ് വെള്ളൂർ സ്വദേശിയുടെ ബൈക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും മോഷണം പോയത്. പരാതി പ്രകാരം കോട്ടയം ഈസ്റ്റ്‌ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ പ്രതികളായ പത്തനംതിട്ട കൂരംപാല സൗത്തിൽ ചാരുവിള സ്വദേശിയായ തെങ്ങുംവിള അഭിജിത്ത് (21), കൂരംപാല കടക്കാട് സ്വദേശി തെക്കേപുര ജിഷ്ണു വിജയൻ (19) എന്നിവരെ തൊട്ടടുത്ത ദിവസം പത്തനംതിട്ടയിൽനിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Tags:    
News Summary - Bike theft from Kottayam railway station; Suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.