റോഡിനു കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞു; പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ യുവാവിനെ രക്ഷിച്ചത് കാർ യാത്രികർ

പട്ടിക്കാട്​: റോഡിനു​ കുറു​കെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക്​ മറിഞ്ഞ്​ യുവാവിന്​ പരിക്കേറ്റു. പട്ടിക്കാട്​ പാറക്കാതൊടി കാരാട്ട്​ വീട്ടിൽ മുഹമ്മദ്​ ഫിയാസിനാണ്​​ (24) പരിക്കേറ്റത്​. ഞായറാഴ്​ച പുലർച്ച 2.45ന്​ പട്ടിക്കാട്​ റെയിൽവേ ഗേറ്റിനു​ സമീപമാണ്​ സംഭവം. പൂപ്പലത്തുള്ള ഓഫിസിൽനിന്ന്​ ജോലി കഴിഞ്ഞ്​ മടങ്ങുകയായിരുന്നു ഫിയാസ്​.

പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട്​ റെയിൽവേ ഗേറ്റിന്​ തൊട്ടടുത്തായി 100​ മീറ്റർ അകലെ കുറുക്കൻ റോഡിന്​ കുറുകെ ഓടി. ഈ സമയത്ത്​ ബൈക്കി​ന്റെ സ്​പീഡ്​ കുറച്ചു. വീണ്ടും പോകാനാഞ്ഞപ്പോൾ കുറുക്ക​ന്റെ പിറകെ അപ്രതീക്ഷിതമായി പൊന്തക്കാട്ടിൽനിന്ന്​ ചാടിയെത്തിയ പുലിയെ ബൈക്ക്​ ഇടിക്കുകയായിരുന്നുവെന്ന്​ ഫിയാസ്​ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് കേടുപാട് സംഭവിച്ചു.

റോഡിൽ വീണുകിടന്ന ഫിയാസിനെ ബൈക്കിന്​ തൊട്ടുപിന്നാലെ വന്ന കാർ യാത്രികരാണ്​ രക്ഷപ്പെടുത്തിയത്​. മൈസൂരുവിലേക്ക്​ വിനോദയാത്ര പോകുകയായിരുന്ന പൊന്നാനി സ്വദേശികൾ കാറി​ന്റെ ഹോൺ നിർത്താതെ മുഴക്കിയാണ്​ പുലിയെ തുരത്തി യുവാവിനെ രക്ഷിച്ചത്​​. ​തൊട്ടടുത്ത പ്രദേശമായ മണ്ണാർമലയിൽ നിരവധി തവണ പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്​. മുള്ള്യാകുർശ്ശി ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യമുണ്ട്.



Tags:    
News Summary - Bike overturned after hitting a Leopard; young man injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.