ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥിനി അനുപമ മോഹനൻ ആണ് മരിച്ചത്.

ബൈക്കിൽ കൂടെയുണ്ടായിരുന്ന പീരുമേട് ഐ.എച്ച്.ആർ.ഡി കോളജിലെ വിദ്യാർഥിക്ക് ഗുരുതര പരിക്കുണ്ട്. കൊരട്ടി അമ്പലവളവിൽ രാത്രി ഏഴിനായിരുന്നു അപകടം.

ഇരുവരും സഞ്ചരിച്ച ബൈക്ക് സമീപത്തെ ഇരുമ്പ് ഗേറ്റും തകർത്ത് ഇടിച്ചുകയറുകയായിരുന്നു.

Tags:    
News Summary - bike crashed into house student died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.