അഞ്ചുമൂർത്തിമംഗലം ദേശീയപാതയിൽ ബസിന് പിറകിൽ ബൈക്ക് ഇടിച്ചുകയറിയ നിലയിൽ
Posted On
date_range Updated On
date_range ബസിന് പിറകിൽ ബൈക്ക് തുളച്ചുകയറി, ഒരാൾക്ക് പരിക്ക്
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ദേശീയപാതയിൽ ബസിന് പിറകിൽ ബൈക്കിടിച്ച് ഒരാൾക്ക് പരിക്ക്. കിഴക്കഞ്ചേരി വെള്ളികുളമ്പ് രാജനാണ് (56) പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ അഞ്ചുമൂർത്തിമംഗലം ബസ് സ്റ്റോപ്പിലാണ് അപകടം. ബസ് പെട്ടെന്ന് നിർത്തിയപ്പോൾ പിറകെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് ബസിനുള്ളിലേക്ക് കയറിയെങ്കിലും രാജൻ തെറിച്ചുവീണതിനാൽ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.