ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

ചെങ്ങന്നൂർ: ബൈക്കും ഇന്നോവാ കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരുമല രാകേഷ് ഭവനത്തിൽ രാകേഷ് (28), പത്തന ംതിട്ട ആനപ്പാറ തളിയൻ കരയിൽ റെജിൻ (28) എന്നിവർക്കാണ് പരിക്കേറ്റത്.

വൈകിട്ട് ആറ് മണിയോടെ എം.സി റോഡിൽ മുളക്കുഴ കാരയ്ക്കാട് വെടിപ്പീടികയിൽ ജംങ്ഷനിൽ വെച്ചായിരുന്നു അപകടം. രാകേഷിന്‍റെ വലതുകാലിന് ഒടിവുണ്ട്. ശരീരമാസകലം പരിക്ക് പറ്റിയിട്ടുണ്ട്.

റെജിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Bike-Car Accident in Chengannur -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.