Posted On
date_range Updated On
date_range ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
വണ്ടൂർ: ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിലൊരാൾ മരിച്ചു. അഞ്ചച്ചച്ചടി പരിയങ്ങാട് സ്വദേശി മേനാട്ടുകയ്യൻ ഷംസുദ്ദീൻ്റെ മകൻ മുനീർ (21) ആണ് മരിച്ചത്. വണ്ടൂർ ചെട്ടിയാറമ്മലിൽ വെച്ച് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.
കൂടെയുണ്ടായിരുന്ന മേനാട്ടു കുഴിയൻ ഹൈദ്രുവിന്റെ മകൻ:ഫർഷിന് ഗുരുതരമായി പരിക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൂടിയായ ഫർഷിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സുലൈഖയാണ് മരിച്ച മുനീറിൻ്റെ മാതാവ്. സഹോദരങ്ങൾ: മുഹ്സിന , മുർഷിദ്, മുർശിദ. ഖബറടക്കം പോസ്റ്റ് മോർട്ടത്തിനു ശേഷം ഞായറാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.