????????? ????? (28)

ബൈക്കപകടത്തിൽ മുട്ടിൽ പരിയാരം സ്വദേശി മരിച്ചു

ലക്കിടി: ദേശീയപാതയിൽ ലക്കിടി സ്‌കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടിലേക്കു വീണു യുവാവ് മരണപ്പെട്ടു. മുട്ടിൽ പരിയാരം ച േലാമൽ കുഞ്ഞബ്ദുള്ളയുടെ മകൻ മുഹമ്മദ് ഷാഹിൽ (29) ആണ് മരണപ്പെട്ടത്.

വൈകിട്ട് ലക്കിടി ഉപവൻ റിസോർട്ടിന് സമീപം വെച ്ചായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന്റെ ഹാൻഡിൽ ബസ്സിൽ തട്ടി ഷാഹിൽ ബസ്സിനടിയിൽപെടുകയായിരുന്നു തലയിലൂടെ ബസ്സിന്റെ പിൻചക്രം കയറിയിറങ്ങിയ ഷാഹിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

മൃതദേഹം വൈത്തിരി താലൂക് ആശുപത്രിയിൽ. ഖബറടക്കം നാളെ ഉച്ചക്ക് ഒരു മണിക്ക് പരിയാരം ജുമാമസ്ജിദിൽ നടക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഷാഹിൽ.
മാതാവ്:കുൽസു. സഹോദരങ്ങൾ :ഷൈജൻ ഷാജർ

Tags:    
News Summary - bike accident at wayanadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.