Posted On
date_range Updated On
date_range കായംകുളത്ത് ബൈക്ക് അപകടം: സുഹൃത്തുക്കൾ മരിച്ചു
കായംകുളം: ഭരണിക്കാവ് ആയിരംകുന്നിൽ ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലുമിടിച്ച് മറിഞ്ഞ് സുഹൃത്തുക്കൾ മരിച്ചു. പത്തിയൂർ കൊപ്പാറയിൽ ശക്തൻ പണിക്കരുടെ മകൻ ശംഭു ശക്തൻ (25), പുള്ളികണക്ക് വീനസിൽ സഞ്ജീവ് (24) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.
കറ്റാനത്ത് നിന്നും ഭരണിക്കാവിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച ബൈക്ക് അമിത വേഗതയിൽ നിയന്ത്രണം തെറ്റിയാണ് മതിലിലും പോസറ്റിലും ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.