നിധിൻ, ഷഹിൻ
Posted On
date_range Updated On
date_range ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ ബൈക്കപകടം; രണ്ടു മലയാളികൾ മരിച്ചു
ബംഗളൂരു: ബംഗളൂരു- മൈസൂരു എക്സ്പ്രസ്വേയിലുണ്ടായ ബൈക്കപകടത്തിൽ രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു. മൈസൂരു കാവേരി കോളജിലെ മൂന്നാം വർഷ ഫിസിയോ തെറപ്പി വിദ്യാർഥികളായ മലപ്പുറം നിലമ്പൂർ ആനക്കൽ പുഷ്പ വിലാസത്തിൽ സുരേഷിന്റെ മകൻ നിധിൻ(21), തിരുവനന്തപുരം പുത്തൂർ നെടുമങ്ങാട് മക്ക മഹലിൽ ഷാജഹാന്റെ മകൻ ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 8.30 ഓടെ ഇരുവരും സഞ്ചരിച്ച ബൈക്ക് മൈസൂരു കലസ്തവാടിയിൽ ചരക്കുലോറിക്കു പിന്നിൽ ഇടിച്ചാണ് അപകടം. അപകടത്തിന്റെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി കെ.ആർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിധിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയി. ഷാജഹാന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.