ഇരിട്ടി: റോഡിന് കുറുകെ പാഞ്ഞ മലാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കീഴ്പള്ളി കക്കുവയിലെ ചെന്നപോയി ജയരാജനാണ് (35) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം.
ചെത്തുതൊഴിലാളിയായ ജയരാജൻ ചെത്ത് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുകയായിരുന്നു. കീഴ്പള്ളി-പരിപ്പ്തോട് റോഡിൽ അമ്പലക്കുന്നിൽ കൂറ്റൻ മലാൻ റോഡിന് കുറുകെ ഓടിയപ്പോൾ ഇതിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ജയരാജനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്. കക്കുവയിലെ ചെന്നപ്പൊയി കുഞ്ഞാമെൻറയും കമലയുടേയും മകനാണ്. ഭാര്യ: രഹന. മകൻ: റഷ്ബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.