ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ചെറുപുഴ: സെൻട്രൽ ബസാർ തിരുമേനി റോഡ് ജങ്ഷനിൽ ടോറസ് ലോറി തട്ടി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരൻ (56) ആണ് മരിച്ചത്.

രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. മാത്തിൽ ചൂരൽ ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്നു സ്കൂട്ടർ യാത്രക്കാരൻ. രാജഗിരി ഭാഗത്തുനിന്നും പെരിങ്ങോത്തേക്ക് കരിങ്കല്ല് കയറ്റി പോവുകയായിരുന്ന ടോറസാണ് അപകടത്തിനിടയാക്കിയത്.

കുമാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ചെറുപുഴ പൊലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിനിടയാക്കിയ ലോറി ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - bike accident death cherupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.