Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥി മരിച്ചു
പല്ലാരിമംഗലം: കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കൂവള്ളൂർ കൊള്ളിക്കുന്നേൽ ഷാജിയുടെ മകൻ മുഹമ്മദ് അഷ്കർ (അപ്പു - 17) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ ഏഴിന് കൂവള്ളൂർ - കൂറ്റംവേലി റോഡിൽ മണിക്കിണർ മുസ്ലിം പള്ളിക്ക് സമീപം ഊന്നുകൽ - മുവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഷ്ക്കറിനെ നാട്ടുകാർ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടിവാട് ഗവ. വി.എച്ച്.എസ്.സി ഒന്നാം വർഷ വിദ്യാർത്ഥിയാണ്. മാതാവ്: ജാസ്മിൻ. സഹോദരി: നിത. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹംപോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ കൂറ്റംവേലി ഇർഷാദുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.