അങ്കമാലി: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ലോറി ഏജന്‍റ്സ് ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു. വടക്കന്‍ വീട്ടില്‍ പരേതനായ മത്തായിയുടെ മകന്‍ ടി.എം.വര്‍ഗീസാണ് (55) മരിച്ചത്. ബൈക്ക് യാത്രികനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. തൃശൂര്‍ വടക്കാഞ്ചരേി അരുവാ തോട്ടില്‍ വീട്ടില്‍ എ.എസ്.ശക്തനാണ് (19) പരുക്കേറ്റത്. ഇയാളെ അങ്കമാലി എല്‍.എഫ്.ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേശീയപാതയില്‍ നെടുമ്പാശ്ശേരി ചെറിയവാപ്പാലശ്ശേരി ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരം 5.30നായിരുന്നു അപകടം. ഏവിയേഷന്‍ കോഴ്സിന് പഠിക്കുന്ന ശക്തന്‍ തമ്മനത്ത് സുഹൃത്തുക്കളോടൊപ്പമാണ് താമസിക്കുന്നത്. സുഹൃത്തിനെ ബൈക്കില്‍ അങ്കമാലിയില്‍ എത്തിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്. മറുവശത്തെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കുട്ടര്‍ എടുക്കാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അമിത വേഗതയിലായിരുന്ന ബൈക്ക് വര്‍ഗീസിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ദൂരെ തെറിച്ച് തലതല്ലി വീണ് അവശനിലയിലായ വര്‍ഗീസിനെ അങ്കമാലി എല്‍.എഫ്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കെിലും രാത്രി 11.50ന് മരിച്ചു. ചെങ്ങമനാട് മേഖലയിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകനാണ് വര്‍ഗീസ്. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് പൊയ്ക്കാട്ടുശ്ശേരി മാര്‍ ബഹനാം യാക്കോബായ പള്ളി സെമിത്തേരിയില്‍.
ഭാര്യ: പറവൂര്‍ ചേന്ദമംഗലം കുട്ടുകാട് വളപ്പില്‍ കുടുംബാംഗം ഫിലോമിന. ഏക മകള്‍: മെര്‍ലിന്‍ വര്‍ഗീസ് (എം.എസ്.സി വിദ്യാര്‍ഥിനി, യു.സി. കോളജ്, ആലുവ).അമ്മ: അങ്കമാലി പീച്ചാനിക്കാട് പാലായില്‍ കുടുംബാംഗം മറിയാമ്മ. സഹോദരങ്ങള്‍: പൗലോസ്, മോളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.