തിരുവനന്തപുരം: ഷുഹൈബ് വധകേസിൽ സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ട ഹൈകോടതി വിധി പിണറായി സർക്കാറിന് തിരിച്ചടിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. യു.ഡി.എഫ് ആവർത്തിച്ചു പറഞ്ഞതെല്ലാം കോടതി അംഗീകരിച്ചുവെന്നത് വിധിയിൽ വ്യക്തമാണെന്നും ഹസൻ പറഞ്ഞു. നേരത്തെ സി.ബി.ഐ അന്വേഷണത്തെ കുറിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി ബാലൻ ഫോണിലൂടെ പറഞ്ഞിരുന്നെങ്കിലും അത്തരത്തിലൊന്ന് നടന്നിട്ടില്ലെന്ന് വാദിച്ച മുഖ്യമന്ത്രി ആസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ഹസൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.